ഒരു മഞ്ഞുതുള്ളി!

ഒരു മഞ്ഞുതുള്ളിയായ്
ഉണ്ണീശോ പിറന്നുവല്ലോ !
മുകിലുകളോടി,
ഓടിയൊളിച്ചു...
മാനം തെളിഞ്ഞുവല്ലോ!

(ഒരു മഞ്ഞുതുള്ളിയായ്,... )

കുഞ്ഞാടുകൾ പോലും
ഉണർന്ന രാവിൽ,
പുൽനാമ്പുകൾ കണ്ടു
പാൽപുഞ്ചിരി തൂകും 
ഉണ്ണീശോയെ,
മാലാഖമാർ പാടിയുണർത്തി,
ഇടയരെയെല്ലാം...ഹല്ലേലൂയാ...ഹല്ലേലൂയാ...

(ഒരു മഞ്ഞുതുള്ളിയായ്,... )

കുന്നുകളെല്ലാം, ബത്ലെഹേമിൽ,
മഞ്ഞുപുതച്ചു, നാഥനെ കണ്ടു...
ഔസേപ്പിതാവിൻ ചാരേ...
കന്യാമേരിതൻ കയ്യിൽ
ഉണ്ണീശോയെ,
മാലാഖമാർ പാടിയുറക്കി,
ഉണ്ണീശോയെ, ഹല്ലേലൂയാ...ഹല്ലേലൂയാ...

(ഒരു മഞ്ഞുതുള്ളിയായ്,... )