ആത്മാവില്‍ ഒരു സങ്കീര്‍ത്തനം*


ഞാനോടുന്ന വഴിയെ ഇരുളിന്‍ കനത്ത കൂട്ടം
എന്‍ കാലുകള്‍ തട്ടി വീണുപോയി 
കൈവിട്ട പട്ടം കരയുന്നു ശൂന്യതയില്‍
ആകാശമദ്ധ്യേ പറക്കുന്നിതെങ്കിലും 

ഞാന്‍ കത്തിച്ച മെഴുതിരികളെല്ലാം 
ഉരുകിയെരിഞ്ഞുപോയ് കണ്ണുനീര്‍വാര്‍ത്ത്
ഹൃദയം വിങ്ങിയലയുന്നിതിപ്പോഴും 
അണഞ്ഞ തിരികള്‍തന്‍ പുകച്ചുരുളില്‍ 

ഞാന്‍ ഇന്നലെ ഇന്നുമീ കാഴ്ച്ചയില്‍ 
കാര്‍മേഘമായ് ഉരുക്കുന്നിതേവരേയും
പിതാവേ ഞാന്‍ കേഴുന്നു മൂകമായ് 
പ്രകാശത്തില്‍ മരിക്കുവാനൊരീയലിന്‍ ജന്മമേകൂ ...

* This is my first poem and it was written in 2000 at Puthanpalli and the poem used in a skit which written and directed by me with the same name of the poem, performed in 'Parish Day 2000' celebrations at my parish (St. Augustine's church, Vellanikode). Thank you Jesus.