തോമാ ശ്ലീഹ

മലയാറ്റൂരിലെ പൊന്മലയിൽ
വിശ്വാസദീപം തെളിച്ചവനെ
അനന്തമാം സ്നേഹത്തെ തൊട്ടറിഞ്ഞ്
ആ സ്നേഹ ചൈതന്യം പകര്ന്നവനെ
 
ആഴിയും അവിശ്വാസ കൊടുങ്കാറ്റും കടന്ന്
ഇന്ത്യയിൽ വന്നൊരാ യേശു ശിഷ്യൻ
വഴിയിലെ സാത്താനെ കുരിശാലകറ്റി
ദ്രാവിഡ മക്കൾക്ക്‌ വിശ്വാസമേകി
നീ തീർത്ത പള്ളികൾ മൂലക്കല്ലായി...
നീ തന്ന വിശ്വാസം ഭാരത സഭയായി ... 

St.Thomas, we are in God...
as you have given us to God...

പിതാവേ തോമായെ അവിടുത്തെയെന്നിട്ടും
കുന്തത്താൽ കൊല്ലിച്ചു അറിവറ്റവർ
എന്റെ കർത്താവേ എന്റെ ദൈവമേ-
യെന്നവിടുത്തോടൊന്നായി പ്രാർത്ഥിക്കുവാൻ
യേശുവിൽ വിശ്വാസം നിലനിന്നിടാൻ
തോമാശ്ലീഹായെ പ്രാർത്ഥിക്കണേ...
എന്നും ഭാരത സഭക്കായി പ്രാർത്ഥിക്കണേ...