ഒരു തരി വെട്ടം

അണഞ്ഞെന്നു കരുതിയ
മെഴുതിരി വെട്ടം ഞാൻ
ഉജ്ജ്വല ദീപ്തിയായ്
ഉയിരേകി നീ നാഥാ..

ഇനിയുള്ള കാലമീ
തിരി വെട്ടത്താൽ
ഉലകത്തിലൊരു തരി
മിഴിവേകാൻ...
വിണ്ണിന്റെ നാഥാ,
സ്നേഹ സ്വരൂപാ,
എന്നേശു നാഥാ
നീ കനിയൂ...