കരുണാമയൻ

നിത്യവും ഞങ്ങളെ
കരതാരിൽ കാക്കുന്ന
കാരുണ്യമേ,
ദിവ്യ കാരുണ്യമേ
കാരുണ്യമേ
എൻ താതനെ...
ദിവ്യ കാരുണ്യമേ
എൻ യേശുവേ...

ബലഹീനനായ് ഞാൻ
ചിന്തകളിൽ
നീചനായെൻ
ചെയ്തികളിൽ
ഒരു ധൂർത്ത പുത്രനെപ്പോലെ
ഞാൻ കേഴുന്നു
പിതാവേ ഞാനിന്നു മടങ്ങി വരാം
കരുണാമയാ നീ കനിയേണമേ...

പടിവാതിലിൽ താതൻ
കാത്തിരുന്നു
കാണുന്ന മാത്രയിൽ
ആശ്ലേഷിച്ചു
പാപി ഞാനൊന്നിനും യോഗ്യനല്ലെങ്കിലും
വിരുന്നൊരുക്കി നീ സ്വീകരിച്ചു
മൃതനായിരുന്ന ഞാൻ ജീവിക്കുന്നു
കരുണാമയാ നിനക്കാരാധന...