പനിനീർമലരമ്മ

അമ്മേ റാണീ, പനിനീര്‍മലരേ
ഈയുലകത്തിന്‍ നക്ഷത്രവിളക്കേ,
നിന്‍ കണ്ണിമയില്‍ കാരുണ്യം തേടും
വഴിയറിയാ യാത്രികര്‍ ഞങ്ങള്‍...

അമ്മയെന്നാദ്യം വിളിച്ചനാളില്‍,
മാറോടണച്ചു നീ പൊന്നുമ്മ തന്നു...
കൈകള്‍ പിടിച്ചുനടന്നുതുടങ്ങുമ്പോള്‍,
തട്ടിവീഴാതെന്നെ താങ്ങിയില്ലേ...
പാപത്തിന്‍ വഴികളില്‍ വീഴാതെയെന്നെ
വഴിനടത്തേണമേ, കന്യാംബികേ ...

കാനായിലന്ന്, കല്ല്യാണനാളില്‍
ഒരുവേളപതറിയോര്‍ക്കാലംബമായ് നീ,
കാല്‍വരിമലയിലെ കുരിശിന്‍ ചുവട്ടില്‍
തിരുസുതനീശോയ്ക്കാശ്വാസമായി നീ,
സ്വര്‍ഗ്ഗത്തില്‍ വാഴുന്ന പരിശുദ്ധ അമ്മേ,
പ്രാര്‍ത്ഥിക്കേണമേ, പാപികള്‍ക്കായ്...